കറാച്ചിയില്‍ സ്ഫോടനം; 13 പേര്‍ക്ക് പരിക്ക്
കറാച്ചി: പാകിസ്ഥാന്റെ തലസ്ഥാനമായ കറാച്ചിയില്‍ ഒരു ബസ്സിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. മധ്യകറാച്ചിയിലെ എം. എ. ജിന്ന റോഡിലാണ് ബസില്‍ വച്ചിരുന്ന ടൈംബോംബ് പൊട്ടിത്തെറിച്ചത്.
പാകിസ്ഥാനും ദക്ഷിണാഫ്രിക്കയുമായുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് കറാച്ചിയില്‍ സ്ഫോടനം നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്ക ആദ്യം പര്യടനം റദ്ദാക്കിയിരുന്നു. കറാച്ചിയില്‍ കളി വേണ്ടെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് പരമ്പരയ്ക്കെത്താന്‍ ദക്ഷിണാഫ്രിക്ക സമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications