കരിഷ്മയുടെ വിവാഹത്തിന് വിഐപികള്‍
മുംബൈ: നടി കരിഷ്മ കപൂറിന്റെ വിവാഹത്തിന് വിഐപികളുടെ തിരക്ക്. വിവാഹം ഒരു കുടുംബകാര്യം മാത്രമായിരിക്കുമെന്ന കരിഷ്മയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂറിന്റെ പ്രസ്താവനയ്ക്ക് വിപരീതമായി വിഐപികള്‍ വിവാഹത്തിനായി ഒഴുകുകയാണ്.
കേന്ദ്രമന്ത്രിയും നടനുമായ വിനോദ് ഖന്ന, ഗോവിന്ദ, നടി ശ്രീദേവി, വ്യവസായി രാഹുല്‍ ബജാജ്, അഭിഭാഷകന്‍ മഹേഷ് ജെത്മലാനി, ക്രിക്കറ്റ് താരം അസറുദ്ദീനും ഭാര്യ സംഗീത ബിജലാനിയും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിജയ് ഗോയല്‍ എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രമാണ്.
കരിഷ്മയുടെ അച്ഛന്‍ രണ്‍ധീര്‍കപൂറിന്റെ അനുജനും നടനുമായ ശശികപൂര്‍ ആണ് അതിഥികളെ സ്വീകരിയ്ക്കുന്നത്.












Click it and Unblock the Notifications