കരിഷ്മയുടെ വിവാഹം ഇന്ന്
മുംബൈ: ഹിന്ദി ചലച്ചിത്ര നടി കരിഷ്മ കപൂര്‍ ഇന്ന് വിവാഹിതയാവും. ദില്ലിയിലെ ബിസിനസ്സുകാരന്‍ സഞ്ജയ് കപൂറാണ് വരന്‍.
മുംബൈയില്‍ സിഖ് മതാചാര പ്രകാരമാണ് വിവാഹം നടക്കുന്നത്. മുംബൈയിലെ ചെമ്പൂരിലെ ആര്‍ കെ. സ്റുഡിയൊവിലെ മൈതാനത്തിലാണ് വിവാഹ പന്തല്‍ ഒരുക്കിയിരിയ്ക്കുന്നത്. വിവാഹം തീര്‍ത്തും സ്വകാര്യസംഭവമാണെന്ന് കരിഷ്മയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.
സെപ്തംബര്‍ 28 ന് കരിഷ്മയുടെ കൈയില്‍ മൈലാഞ്ചി അണിയിയ്ക്കുന്ന ചടങ്ങ് നടന്നിരുന്നു. കരിഷ്മയുടെ അടുത്ത ചില കൂട്ടുകാരികളും അനിയത്തി കരീന കപൂറും മാത്രമേ അതില്‍ പങ്കെടുത്തുള്ളു.
വിവാഹ വേളയില്‍ കരിഷ്മയ്ക്ക് ധരിയ്ക്കാനായി വസ്ത്രം തയ്യാറാക്കിയത് വസ്ത്ര ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ്. വരന് വസ്ത്രം തയ്യാറാക്കിയത് രോഹിത് ബാലും.
വാര്‍ത്താ ലേഖര്‍ക്കോ ദൃശ്യമാധ്യമങ്ങള്‍ക്കോ ഫോട്ടോഗ്രാഫര്‍മാര്‍ക്കോ വിവാഹസ്ഥലത്തേക്ക് പ്രവേശനമില്ല.












Click it and Unblock the Notifications