കരിഷ്മ വിവാഹിതയായി
മുംബൈ: ഹിന്ദി ചലച്ചിത്ര നടി കരിഷ്മ കപൂറും ബാല്യകാലസുഹൃത്തും ദില്ലിയിലെ വ്യവസായിയുമായ സഞ്ജയ് കപൂറും വിവാഹിതരായി.
വസ്ത്ര ഡിസൈനറായ മനീഷ് മല്‍ഹോത്ര തയ്യാറാക്കിയ ക്രിസ്റലുകളും വജ്രക്കല്ലുകളും പതിച്ച പിങ്ക് നിറത്തിലുള്ള വിവാഹവസ്ത്രമണിഞ്ഞ കരിഷ്മ കപൂറിനെ അനുജത്തിയും നടിയുമായ കരീന കപൂറാണ് വിവേഹവേദിയിലേക്ക് ആനയിച്ചത്.
തുടര്‍ന്ന് പഞ്ചാബി ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങ്. വിശുദ്ധ ഗ്രന്ഥസാഹിബിന് ചുറ്റും പ്രദക്ഷിണം ചെയ്ത ദമ്പതികള്‍ മണിക്കൂറുകള്‍ നീണ്ട വിവാഹച്ചടങ്ങുകളിലൂടെ കടന്നുപോയി.
ബച്ചന്‍ കുടുംബത്തില്‍ നിന്നും ആരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തില്ല. ബച്ചന്‍ കൂടുംബത്തിന്റെ അഭാവം ഏറെ ചര്‍ച്ചാവിഷയമായി. നേരത്തെ അഭിഷേക് ബച്ചനും കരിഷ്മകപൂറും തമ്മില്‍ വിവാഹിതരാകുമെന്ന കാര്യം കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ അമിതാബ് ബച്ചന്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പിന്നീട് പല കാരണങ്ങളാല്‍ കരിഷ്മ ഈ ബന്ധത്തില്‍ പിന്‍മാറി.












Click it and Unblock the Notifications