ഒക്ടോ.15 മുതല്‍ അയോധ്യ മാര്‍ച്ച്
ഹൈദരാബാദ്: രാജമന്മഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 15 മുതല്‍ 17 വരെ വിഎച്ച്പി ദില്ലി, ലക്നോ, അയോധ്യാ എന്നിവിടങ്ങളില്‍ അയോധ്യാ മാര്‍ച്ച് നടത്തും.
അയോധ്യയിലെ തര്‍ക്കസ്ഥലം രാമക്ഷേത്രം നിര്‍മിക്കുന്നതിനായി രാംന്യാസിന് കൈമാറുന്നതിന് നിയമനിര്‍മാണം നടത്താന്‍ സംയുക്ത പാര്‍ലമെന്റ് യോഗം കേന്ദ്രം വിളിച്ചുചേര്‍ക്കണമെന്ന് വി എച്ച് പി വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ കിഷോര്‍ ആവശ്യപ്പെട്ടു. ഷബാനു കേസില്‍ മുന്‍സര്‍ക്കാര്‍ ഇങ്ങനെ സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
അയോധ്യാ മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള രണ്ട് ലക്ഷത്തിലേറെ രാമഭക്തര്‍ പങ്കെടുക്കും. അയോധ്യയില്‍ നടത്തിയ ഉത്ഖനനത്തിന്റെ റിപ്പോര്‍ട്ട് വിഎച്ച്പി നിലപാടിനെ സാധൂകരിക്കുകയാണ് ചെയ്യുന്നത്.
അയോധ്യയില്‍ എന്ത് വില കൊടുത്തും വിഎച്ച്പി രാമക്ഷേത്രം നിര്‍മിക്കും. ആദ്യത്തെ നില പണിയുന്നതിനുള്ള സാമഗ്രികള്‍ ക്ഷേത്രം നിര്‍മിക്കേണ്ട സ്ഥലത്ത് ഒരുക്കിവച്ചിട്ടുണ്ട്- ഗിരിരാജ കിഷോര്‍ പറഞ്ഞു.












Click it and Unblock the Notifications