കരുണാകരന്റെ വീടിന് മുന്നില്‍ ആഹ്ലാദം
തിരുവനന്തപുരം: കരുണാകരന്റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍ പോള്‍ വിജയത്തിലേക്ക് കുതിയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ കരുണാകരന്റെ തിരുവനന്തപുരത്തെ ജവഹര്‍ നഗറിലെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. രാവിലെ മന്ത്രി കടവൂര്‍ ശിവദാസന്‍ കരുണാകരനെ സന്ദര്‍ശിച്ചു. കരുണാകരന്റെ വീട്ടില്‍ എല്ലാ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്.
വീടിനകത്ത് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ വീക്ഷിയ്ക്കുന്ന കരുണാകരന്‍ പക്ഷെ ഇതുവരെ വാര്‍ത്താലേഖകരോട് പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications