വാഹനസമരം തിങ്കളാഴ്ച രാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍ 29 തിങ്കളാഴ്ച അര്‍ധരാത്രി മോട്ടോര്‍വാഹന പണിമുടക്കാരംഭിക്കും.
എന്നാല്‍ ഈ സമരത്തില്‍ കെ എസ് ആര്‍ ടി സിയിലെ സി ഐ ടി യു യൂണിയന്‍ പങ്കെടുക്കുന്നതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സമഗ്രമായ ഗതാഗതനയം ആവിഷ്കരിച്ച് നടപ്പാക്കുക, വാഹനനികുതി വര്‍ധന പിന്‍വലിക്കുക, തൊഴിലാളികള്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ബി.എം.എസ്., ഐ.എന്‍.ടി.യു.സി., യു.ടി.യു.സി., എസ്.ടി.യു., എ.ഐ.സി.ടി.യു. യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്ക്.
ഓട്ടോറിക്ഷ, ടാക്സി, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി, സ്വകാര്യ ബസ്സുകള്‍, മിനി ബസ് തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി. ബസ്സുകളെയും പത്രം, പാല്‍, ആശുപത്രി വാഹനങ്ങളെയും പണിമുടക്കില്‍നിന്നൊഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications