യുഡിഎഫിന്റെ തോല്‍വി പ്രതീക്ഷിച്ചു: മുരളി
കൊച്ചി: എറണാകുളം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വി മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു സ്വകാര്യവാര്‍ത്താചാനലിനോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
എല്ലാക്കാലത്തും എറണാകുളത്ത് കരുണാകരന്‍ പറഞ്ഞ സ്ഥാനാര്‍ത്ഥിയേ മാത്രമേ കോണ്‍ഗ്രസ് മത്സരിപ്പിക്കാറുള്ളൂ. ഇക്കുറി കരുണാകരന്റെ അഭിപ്രായത്തിന് എതിരായുള്ള ഒരു സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. ഇതില്‍ ദു:ഖിതരായ എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. അതാണ് തോല്‍വിയ്ക്ക് കാരണമായത്. - മുരളീധരന്‍ പറഞ്ഞു.
മുസ്ലിംലീഗിന്റെ നേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ ചലനം ഉണ്ടാക്കാനായില്ല. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള എല്ലാ നേതാക്കളും പ്രവര്‍ത്തിച്ചിട്ടും മുസ്ലിംവോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായാണ് പോയത്. എന്തായാലും കോണ്‍ഗ്രസിന്റെ എറണാകുളത്തെ നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതാണ് പരാജയത്തിന് കാരണമായത്. - മുരളീധരന്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ നിന്ന് എത്തിയ കോണ്‍ഗ്രസ്കാരാണ് ഇവിടെ പ്രവര്‍ത്തിച്ചത്. അത് വേണ്ടവിധം പ്രയോജനപ്പെട്ടില്ലെന്ന് തിരഞ്ഞെടുപ്പി ഫലത്തിന്റെ ഗതി വ്യക്തമാക്കുകയാണ്.












Click it and Unblock the Notifications