Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിയാ കസന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഓസ്കാര്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ ഹോളിവുഡ് സംവിധായകന്‍ എലിയാ കസന്‍ അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം.

ജന്റില്‍മാന്‍സ് അഗ്രിമെന്റ്, ഓണ്‍ ദ വാട്ടര്‍ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന് ഓസ്കാര്‍ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.

യേലില്‍ നാടകപഠനം നടത്തിയ ശേഷം 1930കളില്‍ ശക്തിയേറിയ നാടകങ്ങളിലൂടെയാണ് കസന്‍ ആദ്യമായി സഹൃദയരുടെ മുന്നിലെത്തുന്നത്. ആദ്യം നടനായി. പിന്നീട് സംവിധായകനായി.

1954ല്‍ പുറത്തിറങ്ങിയ വാട്ടര്‍ ഫ്രണ്ടിന് ആറ് ഓസ്ക്കാര്‍ സമ്മാനങ്ങള്‍ ലഭിച്ചപ്പോഴേയ്ക്കും കസന്‍ ലോകസിനിമയുടെ സ്വത്തായിമാറിയിരുന്നു.

1960 ആയപ്പോഴേയ്ക്കും കസന്‍ എഴുത്തിലേക്ക് തിരിഞ്ഞു. ആറ് ജനപ്രിയനോവലുകളും ആത്മകഥയും എഴുതിയ കസന്‍ വായനക്കാര്‍ക്കിടയിലും ഹരമായി.

1999ല്‍ സമഗ്രസംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് മോഷന്‍ പിക്ചര്‍ അക്കാദമി അവാര്‍ഡ് നല്കി. കസന്‍ കലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 1999ല്‍ പ്രത്യേക അക്കാഡമി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+