Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐ ഭവന, കാര്‍ വായ്പാ പലിശ കുറച്ചു

മുംബൈ: സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഭവനവായ്പയ്ക്കും കാര്‍ വായ്പയ്ക്കുമുള്ള പലിശ കുറച്ചു. 0.25 ശതമാനം മുതല്‍ 1.5 ശതമാനം വരെയാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്കുള്ള ഭവനവായ്പയുടെ ഫ്ലോട്ടിംഗ് നിരക്ക് പലിശ ഇനിമുതല്‍ 7.75 ശതമാനമാണ്. നേരത്തെ ഇത് എട്ട് ശതമാനമായിരുന്നു.

വായ്പാ കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വായ്പകള്‍ക്ക് 5-10 വര്‍ഷം എന്ന കാലാവധി 5-15 വര്‍ഷം എന്നാക്കി. 15 മുതല്‍ 20 വരെ വര്‍ഷത്തേക്കുള്ളതാണ് മറ്റൊരു പദ്ധതി.

5-15 വര്‍ഷത്തെ ഭവനവായ്പക്ക് 8.25 ശതമാനമാണ് പുതുക്കിയ പലിശ. നേരത്തെ ഇത് 8.75 ശതമാനമായിരുന്നു. 15-20 വര്‍ഷത്തേക്ക് പലിശ 8.5 ശതമാനമാണ്. 9.25 ശതമാനമായിരുന്നു നേരത്തെ. വായ്പ എടുക്കുന്നയാള്‍ അസ്ഥിര പലിശ നിരക്കാണ് സ്വീകരിയ്ക്കുന്നതെങ്കില്‍ അത് ഇതിനേക്കാള്‍ 0.25 ശതമാനം കൂടുതലായിരിയ്ക്കും.

മൂന്ന് വര്‍ഷം വരെയുള്ള കാര്‍ വായ്പയുടെ പലിശ 11 ശതമാനത്തില്‍ നിന്ന് ഒമ്പതര ശതമാനമാക്കി കുറച്ചു. മൂന്ന് മുതല്‍ ഏഴ് വര്‍ഷത്തേക്കുള്ള വായ്പയുടെ പലിശ 10 ശതമാനമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+