Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരത്ഷാ, നസിം റിസ്വി കുറ്റക്കാര്‍

മുംബൈ: അധോലോക നായകന്‍ ഛോട്ടാ ഷക്കീലുമായി ബന്ധമുണ്ടെന്ന കേസില്‍ രത്നവ്യാപാരി ഭരത്ഷാ, ചലച്ചിത്ര നിര്‍മ്മാതാവ് നസിം റിസ്വി, റിസ്വിയുടെ അസിസ്റന്റ് അബ്ദുള്‍ റഹിം അല്ലാ ബക്ഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു.

ചലച്ചിത്രവ്യവസായരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന വ്യക്തികളെ ഛോട്ടാ ഷക്കീലിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തി വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കുന്നു എന്ന ആരോപണമാണ് ഭരത്ഷായ്ക്കും നസിം റിസ്വിയ്ക്കും എതിരെ ഉന്നയിച്ചിരുന്നത്. അതേ സമയം ഈ കേസില്‍ പ്രതിയായിരുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വ്യവസായി മുഹമ്മദ് ഷംസുദ്ദീന്‍ എന്ന ഭതിജയെ തെളിവുകളില്ലെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടു.

സപ്തംബര്‍ 30 ചൊവാഴ്ച പ്രത്യേക ജഡ്ജി എ.പി. ഭംഗാലെയാണ് വിധി പ്രസ്താവിച്ചത്. ഈ കേസില്‍ ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച കോടതി ശിക്ഷ വിധിയ്ക്കും. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമാണ് ഭരത് ഷാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ഭരത് ഷായ്ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ)പ്രകാരം കേസെടുക്കേണ്ടെന്നും കോടതി തീരുമാനിച്ചു.

അതേ സമയം നസിം റിസ്വി, റിസ്വിയുടെ അസിസ്റന്റ് അബ്ദുള്‍ റഹിം അല്ലാ ബക്ഷ് എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ)പ്രകാരമായിരിക്കും കേസെടുക്കുക.

ചോരി ചോരി ചുപ്കേ ചുപ്കേ എന്ന ഹിന്ദി ചിത്രം അധോലക നായകന്‍ ഛോട്ടാ ഷക്കീലിന് വേണ്ടിയാണ് ഭരത് ഷാ നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ട് പൊലീസ് ഈ കേസില്‍ ഒട്ടേറെ തെളിവുകള്‍ നിരത്തിയിരുന്നു. ഛോട്ടാ ഷക്കീലും ഭരത് ഷായും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ടേപ്പുകളും പൊലീസ് കോടതിയില്‍ നല്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+