ജോഷിയുടെ രാജി പ്രധാനമന്ത്രി നിരസിച്ചു
ദില്ലി: മാനവശേഷിവികസന വകുപ്പ് മന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ രാജി പ്രധാനമന്ത്രിവാജ്പേയി നിരസിച്ചു. സപ്തംബര്‍ 30 ചൊവാഴ്ചയാണ് പ്രധാനമന്ത്രി വാജ്പേയി ഇക്കാര്യം അറിയിച്ചത്.
അലഹബാദ് കോടതിയിലെ ലഖ്നോ ബെഞ്ച് ചൊവാഴ്ച ജോഷിയ്ക്കെതിരായ നിയമനടപടികള്‍ സ്റേ ചെയ്തിരുന്നു. ഈ കോടതിവിധി പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി വാജ്പേയി ജോഷിയുടെ രാജി നിരസിച്ചത്.
ഉടന്‍ മന്ത്രാലയത്തില്‍ ചെന്ന് ജോലികള്‍ പുനരാരംഭിയ്ക്കാനും പ്രധാനമന്ത്രി വാജ്പേയി മുരളീ മനോഹര്‍ ജോഷിയോട് അഭ്യര്‍ത്ഥിച്ചു. അയോധ്യ കേസില്‍ റായ്ബറേലി കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെയാണ് മുരളീ മനോഹര്‍ ജോഷി രാജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications