ജോഷിയ്ക്ക് കുറ്റപത്രം നല്‍കുന്നതിന് സ്റേ
ലക്നോ: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷിയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുന്നത് സപ്തംബര്‍ 30 ചൊവാഴ്ച അലഹബാദ് ഹൈക്കോടതി സ്റേ ചെയ്തു.
ജോഷി നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിന്‍മേല്‍ അന്തിമതീരുമാനമുണ്ടാവുന്നതു വരെയാണ് സ്റേ. തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ ജസ്റിസ് വൈ. ആര്‍. ത്രിപാഠി നവംബര്‍ നാലിലേക്ക് മാറ്റിവച്ചു. കേസ് ഡയറിയും ബന്ധപ്പെട്ട രേഖകളും ഹാജരാക്കുന്നതിന് കോടതി ആവശ്യപ്പെട്ടു.
കോടതി സ്റേ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പുന:പരിശോധനാ ഹര്‍ജിയിന്‍മേല്‍ അന്തിമതീരുമാനമുണ്ടാവുന്നതു വരെ ജോഷിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഫലത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ജോഷിയുടെ അഭിഭാഷകന്‍ മൃദുല്‍ രാകേഷ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
റായ്ബറേലി പ്രത്യേക കോടതിയാണ് മുരളീ മനോഹര്‍ ജോഷിയ്ക്ക് കുറ്റപത്രം നല്‍കാന്‍ വിധിച്ചത്.
കേസിലെ മറ്റ് പ്രതികളായ ബി ജെ പി നേതാക്കളായ ഉമാഭാരതി, വിനയ് കത്യാര്‍, വി എച്ച് പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ, സദ്വി റിതംബര എന്നിവരും പുന:പരിശോധനാ ഹര്‍ജി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.












Click it and Unblock the Notifications