കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്: നടപടിയെടുക്കുമെന്ന് പട്ടേല്‍

  • By Super
Google Oneindia Malayalam News

ദില്ലി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.

തോല്‍വിക്ക് കരുണാകര വിഭാഗം ഇടഞ്ഞുനിന്നത് ഒരു കാരണമാവാം. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ തന്നോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്നെങ്കിലും അദ്ദേഹം വിമത പ്രവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തോറ്റത് മൂലം സംസ്ഥാനത്ത് നേതൃമാറ്റം നടത്തേണ്ട ആവശ്യമില്ല. എറണാകുളം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തലല്ല.

എറണാകുളത്തെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. അനന്തര നടപടികള്‍ സ്വീകരിക്കുന്നത് വിശകലനത്തിന് ശേഷമായിരിക്കും. സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കും നടപടികള്‍ സ്വീകരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസിന് ചില കുറവുകളുണ്ടെന്നും ഐക്യവും അച്ചടക്കവുമില്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുപോവാനാവില്ലെന്നും പട്ടേല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X