ഐ ഗ്രൂപ്പ് യോഗം ഇന്ന്
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ആന്റണി ഗ്രൂപ്പിനെതിരെ വിജയം വരിച്ചതോടെ ഭാവിപരിപാടികള്‍ ആലോചിയ്ക്കാന്‍ ഐ ഗ്രൂപ്പ് യോഗം സപ്തംബര്‍ 30 ചൊവാഴ്ച കരുണാകരന്റെ വീട്ടില്‍ ചേരും.
ഹൈക്കമാന്റിന്റെ മുമ്പില്‍ എന്തൊക്കെ പുതിയ ആവശ്യങ്ങളാണ് ഉന്നയിക്കേണ്ടതെന്ന കാര്യം ഗ്രൂപ്പ് യോഗം ചര്‍ച്ച ചെയ്യും. ഇടക്കാലത്തേറ്റ തിരിച്ചടികള്‍ക്ക് ശേഷമാണ് ഗ്രൂപ്പ് എറണാകുളത്തിലൂടെ ഇടക്കാലവിജയം നേടിയിരിക്കുന്നത്. എം.ഒ. ജോണ്‍ ജയിച്ചിരുന്നെങ്കില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഐ ഗ്രൂപ്പില്‍ പിളര്‍പ്പ് ഉറപ്പായിരുന്നു. സെബാസ്റ്യന്‍ പോളിന്റെ വിജയത്തോടെ ഗ്രൂപ്പിന്റെ കെട്ടുറപ്പും മനോവീര്യവും വര്‍ധിച്ചിരിയ്ക്കുകയാണ്.
ആന്റണിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്താനും ചൊവാഴ്ചത്തെ യോഗത്തില്‍ ധാരണയായേയ്ക്കും.












Click it and Unblock the Notifications