കോഴിക്കോട് ഐ ഗ്രൂപ്പ് മാര്‍ച്ച് നടത്തി
കോഴിക്കോട്: സപ്തംബര്‍ 29 തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ് ചെയ്ത ഐ ഗ്രൂപ്പ് നേതാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഐ വിഭാഗം പ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിന് നേരെ മാര്‍ച്ച് നടത്തി.
കോഴിക്കോട് ഡി സി സി പ്രസിഡന്റ് ബീരാന്‍കുട്ടിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കോഴിക്കോട്ട് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരും എ ഗ്രൂപ്പ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. എ വിഭാഗം പ്രവര്‍ത്തകര്‍ കത്തിക്കാനായി കൊണ്ടുവന്ന കെ. കരുണാകരന്റെ കോലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.












Click it and Unblock the Notifications