കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു
സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് നേരെ ഒരു അജ്ഞാതന്‍ കല്ലെറിഞ്ഞു. സപ്തംബര്‍ 29 തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
ബസ് കല്പറ്റയ്ക്കടുത്ത് വെള്ളാരംകുന്നിലെത്തിയപ്പോഴാണ് ഇരുട്ടില്‍ നിന്നും ആരോ ഒരാള്‍ ബസിന് നേരെ കല്ലെറിഞ്ഞത്. ബസിന്റെ വശത്തെ ചില്ല് കല്ലേറില്‍ തകര്‍ന്നു.
യാത്രക്കാര്‍ പുറത്തിറങ്ങി പരതിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കല്പറ്റ പൊലീസ് കേസെടുത്തിട്ടുണ്ട്.


Click it and Unblock the Notifications