വിന്‍ഡോസ് മലയാളത്തിലേക്ക്
ദില്ലി: വിന്‍ഡോസ്, എംഎസ് ഓഫീസ് എന്നിവയുടെ മലയാളം പതിപ്പ് പുറത്തിറക്കാനുള്ള പദ്ധതിയ്ക്ക് മൈക്രോസോഫ്റ്റ് രൂപം നല്കി. മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ എംഡി രാജീവ് കൗളാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, കൊങ്കണി, തെലുങ്ക് എന്നിവയുള്‍പ്പെടെ മറ്റ് 13 ഇന്ത്യന്‍ പ്രാദേശികഭാഷകളില്‍ കൂടി വിന്‍ഡോസ്,എംഎസ് ഓഫീസ് എന്നിവയുടെ പതിപ്പുകള്‍ പുറത്തിറക്കും.
ഇതിനായി പ്രോജക്ട് ഭാഷ എന്ന പദ്ധതിയ്ക്കാണ് മൈക്രോസോഫ്റ്റ് രൂപം നല്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് നടപ്പാക്കുന്ന ഈ പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
പ്രാദേശികഭാഷയില്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കാന്‍ ഭാഷാവിദഗ്ധരുടെ സഹായം തേടും.












Click it and Unblock the Notifications