പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു
തിരുവനന്തപുരം: വിവിധ തൊഴിലാളി യൂണിയനുകള്‍ സപ്തംബര്‍ 30 ചൊവാഴ്ച നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു.
സ്വകാര്യബസ്, ലോറി, ട്രക്കര്‍, ടാക്സി, ഓട്ടോറിക്ഷ, മിനിബസ് എന്നീ വാഹനങ്ങളാണ് പണിമുടക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കെ എസ് ആര്‍ ടി സി സര്‍വീസിനെയും പണിമുടക്ക് ബാധിച്ചില്ല.
സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ബി.എം.എസ്., ഐ.എന്‍.ടി.യു.സി., യു.ടി.യു.സി., എസ്.ടി.യു., എ.ഐ.സി.ടി.യു. യൂണിയനുകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്. ഗതാഗത നയം ആവിഷ്കരിക്കുക, നികുതി നിര്‍ദേശം പുന:പരിശോധിക്കുക എന്നിവയാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങള്‍.












Click it and Unblock the Notifications