തോല്‍വിയില്‍ നിരാശ: സോണിയ
ബാംഗ്ലൂര്‍: രണ്ട് ലോക്സഭാ സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റതില്‍ കോണ്‍ഗ്രസിന് നിരാശയുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി.
പരാജയ കാരണമെന്താണെന്ന് വിലയിരുത്താന്‍ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോണിയ പറഞ്ഞു. സപ്തംബര്‍ 30 ചൊവാഴ്ച സ്വകാര്യ വിമാനത്തില്‍ ബാംഗ്ലൂരിലെത്തിയ സോണിയ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ അംബികാ സോണി, വയലാര്‍ രവി എന്നിവരും സോണിയയോട് ഒപ്പം ഉണ്ടായിരുന്നു.
എറണാകുളം ലോക്സഭാ മണ്ഡലത്തിന് പുറമെ മഹാരാഷ്ട്രയിലെ സോളാപൂരിലും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.












Click it and Unblock the Notifications