ഭരത് ഷായ്ക്ക് തടവ് അനുഭവിയ്ക്കേണ്ട
മുംബൈ: വജ്ര കച്ചവടക്കാരനും ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവുമായ ഭരത് ഷായെ ഒരുവര്‍ഷം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചെങ്കിലും ഭരത് ഷാ തടവ് അനുഭവിയ്ക്കേണ്ടതില്ലെന്നും കോടതി വിശദീകരിച്ചു. ഭരത് ഷാ നേരത്തെ 14മാസത്തെ തടവനുവദിച്ചതിനാലാണിതെന്നും പ്രത്യേക ജഡജി എ.പി. ഭാംഗലെ പറഞ്ഞു.
ഭരത് ഷായും ഛോട്ടാ ഷക്കീലുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ശിക്ഷ. അധോലോകനായകരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരം പൊലീസില്‍ നിന്ന് മറച്ചുവെച്ചു എന്നതിനാലാണ് ഒരു വര്‍ഷത്തെ തടവ്. പക്ഷെ നേരത്തെ 14മാസം തടവ് അനുഭവിച്ചതിനാല്‍ അദ്ദേഹം ജയിലില്‍ കിടക്കേണ്ട.
ഫലത്തില്‍ ഭരത് ഷാ ഈ കേസില്‍ സ്വതന്ത്രനായിരിക്കുകയാണ്.












Click it and Unblock the Notifications