തിരുപ്പതി സ്ഫോടനം: നായിഡുവിന് പരിക്ക്
തിരുപ്പതി: തിരുപ്പതിക്ഷേത്രത്തിലേക്കുള്ള റോഡില്‍ നടന്ന സ്ഫോടനത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന് പരിക്കേറ്റു. മുഖ്യമന്ത്രിയുടെ വാഹനവും കോണ്‍വോയ് വാഹനങ്ങളും കടന്നുപോകുന്നതിനിടയിലാണ് സ്ഫോടനം നടന്നത്.
ചന്ദ്രബാബുനായിഡുവിന്റെ കാലിനാണ് പരിക്കേറ്റതെന്ന് കരുതുന്നു. മറ്റ് രണ്ട് മന്ത്രിമാര്‍ക്കും പരിക്കേറ്റു. ടൈംബോബാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. പീപ്പിള്‍സ് വാര്‍ഗ്രൂപ്പാണ് സ്ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു.
തിരുപ്പതിക്ഷേത്രപരിസരത്ത് സ്ഫോടനം
ഒക്ടോബര്‍ 01, 2003
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള റോഡില്‍ സ്ഫോടനം. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ക്ഷേത്രം സന്ദര്‍ശനത്തിനായി കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായത്.
സ്പോടനത്തില്‍ മറ്റൊരു മന്ത്രി ബി. ഗോപാലകൃഷ്ണയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച വൈകീട്ട് നാല്മണിയോടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications