ആന്റണിയെ ദില്ലിയ്ക്ക് വിളിച്ചു
ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാന്റ് അടിയന്തരമായി മുഖ്യമന്ത്രി എ.കെ. ആന്റണിയെ ദില്ലിയ്ക്ക് വിളിച്ചതോടെ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധിയ്ക്ക് ആഴം കൂടുന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്നറിയുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ആന്റണിയെ ദില്ലിയിലേക്ക് വിളിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് തന്നെ ദില്ലിയിലെത്താനായിരുന്നു നിര്‍ദേശമെങ്കിലും മന്ത്രിസഭായോഗവും മാറാട് പുനരധിവാസപ്രശ്നവും ഉള്ളതിനാല്‍ ഒക്ടോബര്‍ രണ്ടിന് ശേഷം ദില്ലിയിലെത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുകയാണ്.
മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദ് കഴിഞ്ഞ ദിവസം രാത്രി അഹമ്മദ് പട്ടേലിനെകണ്ട് ചര്‍ച്ച നടത്തി. കേരളത്തിലെ മുസ്ലിംവികാരം കോണ്‍ഗ്രസ് മാനിയ്ക്കണമെന്ന് അഹമ്മദ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications