കൊക്കകോള കമ്പനിയെ രക്ഷിയ്ക്കാന്‍ ബോര്‍ഡിന്റെ ശ്രമം
തിരുവനന്തപുരം: പ്ലാച്ചിമട കൊക്കകോള ഫാക്ടറിയില്‍നിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങളില്‍ അപകടകരമായൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശ്രമം.
ഫാക്ടറി പുറന്തള്ളുന്ന ഖരമാലിന്യത്തില്‍ അപകടകരമായ തോതില്‍ കാഡ്മിയം ഉണ്ടെന്ന് ആഗസ്തില്‍ കണ്ടെത്തിയ ബോര്‍ഡ് ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ട് സെപ്തംബര്‍ 29 തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.
എന്നാല്‍ വിഷത്തിന്റെ കണക്കുകള്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ബോര്‍ഡ് ചെയര്‍മാനാണ് പരീക്ഷണ ഫലങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യ വകുപ്പ് മന്ത്രി പി. ശങ്കരന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വീണ്ടും നടത്തിയ പരിശോധന നടത്തിയത് ഒരു അംഗമാണ്. അദ്ദേഹമാണ് ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിയ്ക്കുന്നത്.
ഫാക്ടറിക്ക് സമീപത്തുള്ള കിണറുകളിലെ വെള്ളത്തില്‍ വിഷവസ്തുക്കളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും ഇതുസംബന്ധിച്ച കണക്കുകളൊന്നും വ്യക്തമാക്കിയിട്ടില്ല. ഖരമാലിന്യം നിക്ഷേപിച്ച രണ്ട് പുരയിടങ്ങളിലും ഫാക്ടറിയിലെ മാലിന്യ സംസ്കരണപ്ലാന്റ്, ജല സംസ്കരണ പ്ലാന്റ്, പഞ്ചസാര സംസ്കരണപ്ലാന്റ് എന്നിവിടങ്ങളിലും നിന്നുമെടുത്ത ഖരമാലിന്യങ്ങളിലുള്ള ലോഹസാന്നിധ്യം മാത്രമാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.
തകരാറുകള്‍ കണ്ടെത്താനായില്ലെങ്കിലും ഫാക്ടറി പുറംതള്ളുന്ന ഖര മാലിന്യങ്ങള്‍ കൃഷിയ്ക്ക് വളമായി ഉപയോഗിയ്ക്കാന്‍ കൊള്ളുന്നതല്ലെന്ന് പഠനം പറയുന്നുണ്ട്. ഇത് അതിശയകരമായ നിലപാടാണെന്നാണ് പരിസ്ഥിതി നിരീക്ഷകര്‍ അവകാശപ്പെടുന്നത്. അപകടകരമായ മാലിന്യമായി കണക്കാക്കാവുന്ന ഒന്നും ഇതിലില്ലെങ്കിലും ഹസാഡസ് വേസ്റ് (മാനേജ്മെന്റ് ആന്‍ഡ് ഹാന്‍ഡ്ലിങ്ങ്) ചട്ടങ്ങളനുസരിച്ചുവേണം മാലിന്യം കൈകാര്യം ചെയ്യാനെന്ന് ഫാക്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഫാക്ടറിയിലെ മാലിന്യങ്ങള്‍ ഈ ചട്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ഈ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.
ഖരമാലിന്യങ്ങളുടെ 12 സാമ്പിളുകള്‍ ആഗസ്ത് അഞ്ച്, 28, 29 തീയതികളില്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കാഡ്മിയത്തിന്റെ ഏറ്റവും കൂടിയ അളവ് കണ്ടെത്തിയിരിക്കുന്നത് ഒരു കിലോഗ്രാമില്‍ 36.5 മില്ലിഗ്രാമാണ്. എന്നാല്‍, ആഗസ്ത് ആറിന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്മാന് നടത്തിയ പത്രസമ്മേളനത്തില്‍ ഒരു കിലോഗ്രാമില്‍ 201.8 മില്ലിഗ്രാംവരെ കാഡ്മിയം കണ്ടതായി പറഞ്ഞിരുന്നു. പരമാവധി 50 മില്ലിഗ്രാം വരെയാണ് അനുവദനീയം.
പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഒരു കിലോഗ്രാമില്‍ 401.40 മില്ലിഗ്രാം വരെയാണ് കറുത്തീയം കണ്ടെത്തിയിരിക്കുന്നത്. 5000 മില്ലിഗ്രാംവരെ അനുവദനീയമാണ്. ക്രോമിയത്തിന്റെ അളവ് 296 മില്ലിഗ്രാം വരെയാണെന്നും 5000 മില്ലിഗ്രാംവരെ അനുവദനീയമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഫാക്ടറിയില്‍നിന്ന് വളമെന്ന പേരില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ഖരമാലിന്യത്തില്‍ കാഡ്മിയം, കറുത്തീയം എന്നിവയുടെ അളവ് മാരകമായ തോതിലുണ്ടെന്ന് ബി.ബി.സി. സംഘം കണ്ടെത്തിയിയിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications