വനം കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായില്ല
കൊച്ചി: വനം കയ്യേറിയ ഭൂരിപക്ഷം പേരെയും ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ചൊവാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
1977 ജനവരി ഒന്നിന് ശേഷമുള്ള വനം കയ്യേറ്റത്തെക്കുറിച്ചും എത്ര പേരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അറിയിയ്ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായിട്ടാണ് സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം അഡീ. അഡ്വ. ജനറല്‍ രാജന് ജോസഫ് ഹാജരാക്കിയത്.
സംസ്ഥാനത്ത് ഇപ്പോള്‍ 1,51,226 വനം കയ്യേറ്റക്കാരുണ്ട്. മൊത്തം 11,917 ഹെക്ടര്‍ വനഭൂമിയാണ് അവര്‍ കൈവശം വച്ചിരിക്കുന്നത്. ഇതുവരെയായി ആകെ 4028 ഹെക്ടര്‍ വനഭൂമിയാണ് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 1008 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അതായത് കൈയേറ്റക്കാരില്‍ ഒരു ശതമാനം പേരെപ്പോലും സര്‍ക്കാരിന് ഒഴിപ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്.
ഇടുക്കിയും കോട്ടയവും ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിള്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വനം കയ്യേറ്റക്കാര്‍ ഉള്ളത്.
ഇടുക്കി, കോട്ടയം ഭാഗത്ത് 4426 ഹെക്ടര്‍ വനഭൂമിയാണ് കയ്യേറിയിട്ടുള്ളത്. ഇതില്‍ 2600 ഹെക്ടര്‍ തിരിച്ചു പിടിച്ചു. 657 പേരെ ഒഴിപ്പിച്ചു.
വനം കയ്യേറ്റത്തില്‍ രണ്ടാം സ്ഥാനം ഒലവക്കോട് ഭാഗത്ത്. മറ്റു ഭാഗങ്ങളിലും കയ്യേറ്റമുണ്ട്. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതാനും പൊതുതാല്പര്യ ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications