കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചടക്കനടപടി അവഗണിയ്ക്കും: ഐ ഗ്രൂപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐ വിഭാഗത്തില്‍പെട്ട ആര്‍ക്കെങ്കിലുമെതിരെ ഹൈക്കമാന്റ് അച്ചടക്കനടപടി എടുത്താല്‍ അത് അവഗണിയ്ക്കാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കെ. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.

അച്ചടക്കനടപടിയുണ്ടായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പിളരുമെന്ന സൂചനയാണ് ഇത് നല്കുന്നത്. ഗ്രൂപ്പിലെ ചിലര്‍ക്കെതിരെ മാത്രം നടപടിയുണ്ടായാല്‍ കരുണാകരന്‍ അത് അംഗീകരിയ്ക്കില്ലെന്നും കെപിസിസി പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാക്കളിലൊരാളുമായ കെ. മുരളീധരന്‍ പറഞ്ഞു.

എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികൈക്കൊള്ളണമെങ്കില്‍ ആദ്യം ആന്റണിയ്ക്കെതിരെ നടപടിയെടുക്കട്ടെ എന്ന നിലപാടാണ് ഐ ഗ്രൂപ്പിന്റേത്. എറണാകുളം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ട് കെപിസിസി ഭാരവാഹികള്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനും എതിരെ അച്ചടക്കനടപടിയുണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന ധാരണ പരന്നതോടെയാണ് ഐഗ്രൂപ്പ് ഇങ്ങിനെയൊരു തീരുമാനത്തിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X