ആന്റണിയുമായി പ്രശ്നങ്ങളുണ്ട്: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ആന്റണിയുമായി ഒരു പാട് പ്രശ്നങ്ങളുണ്ടെന്ന് മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
അസാധാരണപ്രശ്നങ്ങളെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍ അക്കാര്യം പിന്നെ പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാറാട് എന്തായാലും ബലം പ്രയോഗിച്ച് പുനരധിവാസം നടത്തില്ല. കോഴിക്കോട് ഗസ്റ് ഹൗസില്‍ ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയ്ക്ക് മുസ്ലിം നേതാക്കളും ഹിന്ദുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചര്‍ച്ചയ്ക്ക് ശേഷം ബാക്കികാര്യങ്ങള്‍ പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications