മാറാട് പുനരധിവാസം നീട്ടിവയ്ക്കും
തിരുവനന്തപുരം: പൊലീസ് സന്നാഹത്തോടെ മാറാട് പുനരധിവാസം നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചേയ്ക്കും.
പകരം ഗാന്ധിസ്മാരകനിധിയുടെ മദ്ധ്യസ്ഥതയില്‍ ഇരുവിഭാഗത്തെയും കൂട്ടിയോജിപ്പിച്ച് മാറാട് പ്രശ്നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമം.
പുനരധിവാസപ്രശ്നത്തില്‍ പിടിവാശിയില്‍ നില്ക്കുന്ന ഹിന്ദുമുന്നണിയെയും മുസ്ലിംലീഗിനെയും ഒത്തുതീര്പ്പിലെത്തിയ്ക്കുന്ന ഫോര്‍മുലയ്ക്കാണ് ഗാന്ധിസ്മാരകമനിധിയുടെ സഹായത്തോടെ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്.
വ്യാഴാഴ്ച കോഴിക്കോട്ട് അനുരഞ്ജന ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച തന്നെ ഒരു ഒത്തു തീര്‍പ്പ് വ്യവസ്ഥ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ വിശദാംശങ്ങളായിരിയ്ക്കും കോഴിക്കോട്ട് ചര്‍ച്ച ചെയ്യുക.
മുസ്ലിംലീഗിന്റെയും ഹിന്ദുമുന്നണിയുടെയും മുഖം രക്ഷിയ്ക്കുന്ന തരത്തില്‍ ഒരു ഒത്തുതീര്പ്പുഫോര്മുലയ്ക്ക് ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഗാന്ധിസ്മാരകനിധി രൂപം നല്‍കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അതിനാല്‍ ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച രാവിലെ നടത്താനിരുന്ന മന്ത്രിസഭായോഗം വൈകുന്നേരത്തേയ്ക്ക് മാറ്റിവച്ചു. വൈകുന്നേരത്തോടെ മാറാട് പ്രശ്നത്തില്‍ മന്ത്രിസഭ നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിയ്ക്കും.
ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി മാറാട് പ്രശ്നം പരിഹരിയ്ക്കാനുള്ള ചര്‍ച്ചകള്‍ നടത്തി. മാറാട് പ്രശ്നത്തെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. മാറാട് പ്രശ്നത്തില്‍ ബാഹ്യ ശക്തികള്‍ ഗൂഢാലോചന നടത്തിയോ എന്ന വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. എത്രയും പെട്ടെന്ന് മാറാട്ട് പുനരധിവാസം നടത്തി മുസ്ലിം ലീഗിനെ കൂടെ നിറുത്തുക എന്നതാണ് ആന്റണി ഉദ്ദേശിയ്ക്കുന്ന ലക്ഷ്യം.
നേരത്തേ തന്നെ ഹിന്ദു സംഘടനകള്‍ തീരുമാനിച്ചിരുന്ന സെക്രട്ടേറിയറ്റിന് മുന്നില്‍ ഒക്ടോബര്‍ രണ്ടിന് നടത്തുന്ന മാറാട് നിരാഹാരം നടത്താന്‍ തന്നെയാണ് തീരുമാനം. മാറ്റമുണ്ടെങ്കില്‍ അത് ബുധനാഴ്ച വൈകീട്ടേ തീരുമാനമാവുകയുള്ളു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications