ജോണിന് വോട്ട് ചെയ്യാന്‍ പറഞ്ഞില്ല: വെള്ളാപ്പള്ളി
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുനല്കാന്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശമൊന്നും നല്കിയിരുന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സിംഗപ്പൂര്‍, മലേഷ്യ, ദുബായ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച മടങ്ങിയെത്തിയ വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. നേരത്തെ എസ്എന്‍ഡിപി വോട്ടുകള്‍ യുഡിഎഫിന് നല്കാന്‍ വെള്ളാപ്പള്ളി നിര്‍ദേശിച്ചതായി എസ്എന്‍ഡിപി പ്രസിഡന്റ് വിദ്യാസാഗര്‍ എറണാകുളം ഉപതിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.
എസ്എന്‍ഡിപി നേതൃത്വത്തില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ല. മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാനാണ് ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നത്. എസ്എന്‍ഡിപിയില്‍ മാര്‍ക്സിസ്റുകാരുണ്ട്, നക്സലൈറ്റുകളുണ്ട്, കോണ്‍ഗ്രസുകാരുണ്ട്, ബിജെപിയ്ക്കാരുണ്ട്. ഇവരോടെല്ലാം അവരവരുടെ മനസാക്ഷിയ്ക്കനുസരിച്ച് വോട്ടുചെയ്യാനാണ് നിര്‍ദേശിച്ചിരുന്നത്. - വെള്ളാപ്പള്ളി പറഞ്ഞു.
എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ആന്റണി കൂടുതല്‍ പ്രബലനാണെന്ന് തെളിയിച്ചിരിയ്ക്കുകയാണ്. കാരണം ആരുടെയും പിന്തുണയില്ലാതെ അവിടെ ആന്റണി മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയില്ലേ?- വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications