നായിഡുവിനെ ഹൈദരാബാദിലേക്ക് മാറ്റി
തിരുപ്പതി: കുഴിബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെ വിദഗ്ധചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റി.
തിരുപ്പതിയിലെ ശ്രീവെങ്കടേശ്വര ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ചന്ദ്രബാബുനായിഡുവിനെ പ്രത്യേക വിമാനത്തില്‍ ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച ഹൈദരാബാദില്‍ എത്തിയ്ക്കുകയായിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ മറ്റൊരുമന്ത്രി ബി. ഗോപാലകൃഷ്ണയെയും ഹൈദരാബിദിലേക്ക് മാറ്റി.
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ തെലുഗുദേശം എംഎല്‍എ ആര്‍. രാജശേഖര റെഡ്ഡിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications