നായിഡുവിനുള്ള സുരക്ഷ പാളി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന് നല്കിയ സുരക്ഷാസംവിധാനങ്ങളില്‍ പാളിച്ചയുണ്ടായതാണ് സ്ഫോടനത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്.
പീപ്പിള്‍ വാര്‍ ഗ്രൂപ്പിന്റെ ഭീഷണിയുള്ളതിനാല്‍ ആന്ധ്രമുഖ്യമന്ത്രിയോടൊപ്പമുള്ള കോണ്‍വോയ് വാഹനനിരയില്‍ ജാമര്‍ വാഹനം ഉപയോഗിക്കുന്ന പതിവുണ്ട്. പക്ഷെ തിരുപ്പതിയിലേക്കുള്ള യാത്രയില്‍ ജാമര്‍ വാഹനം ഉപയോഗിച്ചില്ലെന്ന് പറയുന്നു.
റോഡിലുള്ള ഇലക്ട്രോണിക്സ് സിഗ്നലുകള്‍ താറുമാറാക്കാന്‍ കഴിയുന്ന വാഹനമാണ് ജാമര്‍ വാഹനം. തിരുപ്പതിയിലേക്കുള്ള യാത്രയില്‍ ജാമര്‍വാഹനം ഉപയോഗിച്ചിരുന്നെങ്കില്‍ സ്ഫോടനം ഒഴിവാക്കാമായിരുന്നു.
തിരുപ്പതിപോലുള്ള ഒരു പ്രദേശത്ത് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ ആക്രമണം പ്രതീക്ഷിച്ചില്ലെന്നാണ് ഡിജിപിയുടെ വിശദീകരണം.












Click it and Unblock the Notifications