ഹെല്‍മെറ്റ് വ്യവസ്ഥയില്‍ ഇളവ്
തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിയ്ക്കണമെന്ന് നിബന്ധനയില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍, പിന്‍സീറ്റ് യാത്രക്കാര്‍ എന്നിവരെ ഒഴിവാക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹെല്‍മെറ്റ് ധരിയ്ക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിയ്ക്കുന്നവരെ അനാവശ്യമായി പീഢിപ്പിയ്ക്കരുതെന്നും പൊലീസിന് നിര്‍ദേശം നല്കി.
ഹെല്‍മെറ്റിനെക്കുറിച്ചുള്ള ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധി മാനിയ്ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പക്ഷെ അതിന്റെ പേരില്‍ ജനങ്ങളെ പീഢിപ്പിയ്ക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications