Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെ മാറ്റാന്‍ ഐ ഗ്രൂപ്പ്

തിരുവനന്തപുരം: എ.കെ. ആന്റണിയെ നവമ്പര്‍ 19ന് മുമ്പ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഐ ഗ്രൂപ്പ് അന്ത്യശാസനം നല്കി. കഴിഞ്ഞ ദിവസം കരുണാകരന്റെ ജവഹര്‍ നഗറിലുള്ള വീട്ടില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തിലാണ് ഈ തീരുമാനം.

ഇക്കാര്യം പാര്‍ട്ടി ഹൈക്കമാന്റിനെ ഗ്രൂപ്പ് പ്രതിനിധികള്‍ ഉടനെ അറിയിക്കും. നവമ്പര്‍ 19നകം മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ എറണാകുളത്ത് ഐ ഗ്രൂപ്പ് വന്‍റാലി സംഘടിപ്പിയ്ക്കും. ആ റാലിയില്‍ ഗ്രൂപ്പിന്റെ ഭാവിനടപടികളെപ്പറ്റി പ്രഖ്യാപനമുണ്ടാകും.

പുതിയ പാര്‍ട്ടിയുടെ പിറവിയെപ്പറ്റിയുള്ള പ്രഖ്യാപനമായിരിക്കും അന്നുണ്ടാവുക എന്നറിയുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ 12 വരെ ജില്ലാതല നേതൃയോഗങ്ങള്‍ ഗ്രൂപ്പ് സംഘടിപ്പിയ്ക്കും. 15 മുതല്‍ 30 വരെ ജില്ലകളില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിയ്ക്കും.

നേതൃമാറ്റത്തിന് ശേഷം ഐ ഗ്രൂപ്പിന് മുഖ്യമന്ത്രിപദം നല്കണമെന്ന് ഐ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പകരം കെപിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുനല്കാന്‍ തയ്യാറാണ്. എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ ആര്‍ക്കെതിരെ നടപടിയെടുത്താലും അത് അംഗീകരിയ്ക്കില്ല. - രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ആന്റണി മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാകുമെന്നും ഐ ഗ്രൂപ്പ് വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+