മുസ്ലിംലീഗ് ഉന്നതതലയോഗം ചേര്‍ന്നു
കോഴിക്കോട്: മാറാട് പ്രശ്നം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിന് മുന്നോടിയായി ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച രാവിലെ മുസ്ലിംലീഗ് നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു.
എന്‍ഡിഎഫ് ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകളേയും യോഗത്തിന് ക്ഷണിച്ചിരുന്നു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മുനീര്‍ എന്നിവരും പങ്കെടുത്തു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഹിന്ദുനേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി മുസ്ലിങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനായിരുന്നു ഈ യോഗമെന്നറിയുന്നു. സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ യോഗത്തില്‍ മുസ്ലിം സൗഹദവേദി സംശയം പ്രകടിപ്പിച്ചു. എംഎസ്എഫ്, സുന്നി വിഭാഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications