രാമക്ഷേത്രത്തിനായി വി എച്ച് പി പ്രക്ഷേഭത്തിന്
പുനെ: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാനായി നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് വന്‍ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിടുന്നു.
ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ 15 മുതല്‍ 17 വരെ ദില്ലി, ലഖ്നൊ, അയോദ്ധ്യ എന്നിവിടങ്ങളില്‍ വന്‍ പ്രകടനങ്ങള്‍ നടത്താനാണ് വിശ്വഹിന്ദു പരിഷത്ത് ഉദ്ദേശിയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള വി എച്ച് പി പ്രവര്‍ത്തരാണ് ഈ പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കുന്നത്. അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്ത് തന്നെ ക്ഷേത്രം പണിയണമെന്നാണ് വി എച്ച് പിയുടെ ആവശ്യം.
വി എച്ച് പി ജനറല്‍ സെക്രട്ടറി ശരദ് കുണ്ടെയാണ് ഇത് വാര്‍ത്താ ലേഖകരെ അറിയിച്ചത്. പുരാവസ്തു വകുപ്പിന്റെ ഉദ്ഖനനത്തില്‍ അയോദ്ധ്യയില്‍ അമ്പലം ഉണ്ടായിരുന്നെന്ന് കണ്ടെത്തിയതിനാല്‍ ഈ ആവശ്യം ശക്തമാക്കാന്‍ വി എച്ച് പി തീരുമാനിച്ചതായും ശരദ് കുണ്ടെ പറഞ്ഞു.












Click it and Unblock the Notifications