കരുണാകര വിരുദ്ധര്‍ യോഗം ചേര്‍ന്നു
തിരുവനന്തപുരം: ആന്റണിയ്ക്കെതിരായ കരുണാകരന്റെ നീക്കങ്ങള്‍ ചെറുക്കാന്‍ കോണ്‍ഗ്രസിലെ കരുണാകരവിരുദ്ധ ഗ്രൂപ്പുകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച തലേക്കുന്നില്‍ ബഷീറിന്റെ കൊച്ചാറിലുള്ള വീട്ടിലാണ് എ, മൂന്ന്, നാല് ഗ്രൂപ്പുകളിലുള്ളവര്‍ രാവിലെ യോഗം ചേര്‍ന്നത്. യോഗം ഇപ്പോഴും തുടരുകയാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. മുരളീധരനെ നീക്കുക എന്ന ആവശ്യം ഹൈക്കമാന്റിനോട് ഉന്നയിക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. വിവിധ ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാന്റിനെ അറിയിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ദില്ലിയ്ക്ക് പോകും.
ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എം.ഐ. ഷാനവാസ്, മന്ത്രിമാരായ ജി. കാര്ത്തികേയന്, കെ. സുധാകരന്, എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐ ഗ്രൂപ്പുകാരായ എം.പി. ഗംഗാധരനും മന്ത്രി കെ.വി. തോമസും യോഗത്തില്‍ പങ്കെടുക്കാനെത്തിയത് ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം കെ. മുരളീധരനും പിണറായി വിജയനും ഒരു യോഗത്തില്‍ പങ്കെടുത്തത് ഐ വിഭാഗം എല്‍ഡിഎഫിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്നും യോഗം വിലയിരുത്തി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications