കോക്ക്, പെപ്സി പ്ലാന്റുകള്‍ അടയ്ക്കണമെന്ന് എല്‍ ഡി എഫ്
തിരുവനന്തപുരം: കേരളത്തിലെ കൊക്ക കോള, പെപ്സി പ്ലാന്റുകള്‍ അടയ്ക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടു.
പ്ലാച്ചിമടയിലെ കൊക്ക കോള പ്ലാന്റും പെരുമാട്ടിയിലെ പെപ്സി പ്ലാന്റും വന്‍ പരിസര മലിനീകരണമാണ് ഉണ്ടാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം ഈ ആവശ്യം ഉന്നയിയ്ക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ട്. സര്‍ക്കാരിനോട് അടച്ചുപൂട്ടല്‍ നടപടി സ്വീകരിയ്ക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയാണ് ഇത് വ്യക്തമാക്കിയത്.
കുപ്പിയിലാക്കിയ ശീതള പാനീയങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് ഈയിടെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കോള പ്രശ്നത്തില്‍ ചാഞ്ചാടി കളിയ്ക്കുകയാണ്. ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നാണ് ഇപ്പോള്‍ ആന്റണി പറയുന്നത്. ഇത് പ്രശ്നത്തില്‍ തീരുമാനം എടുക്കുന്നത് ഒഴിവാക്കാനാണ്.
പറമ്പിക്കുളം - അലിയാര്‍ പദ്ധതി കരാര്‍ അനുസരിച്ച് കേരളത്തിന് കിട്ടേണ്ട വെള്ളം പൂര്‍ണ്ണമായും നേടാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ഇടതുമുന്നണി യോഗം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് പ്രദേശത്തെ കൃഷിക്കാര്‍ കൃഷിയ്ക്ക് വെള്ളം കിട്ടാതെ വിഷമിയ്ക്കുകയാണ്.












Click it and Unblock the Notifications