രാഷ്ട്രീയമാറ്റത്തിന്റെ ലക്ഷണങ്ങള്‍: കാരാട്ട്
നെടുമ്പാശേരി: കേരളത്തില്‍ യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയമാറ്റത്തിന്റെ ലക്ഷണങ്ങളാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഈ അവസരത്തില്‍ സിപിഎം അവരുടെ കടമനിര്‍വഹിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലും കോണ്‍ഗ്രസിലും ഉള്ള അഭിപ്രായഭിന്നതകള്‍ എങ്ങിനെ രൂപപ്പെടുന്നുവെന്നത് നിരീക്ഷിയ്ക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാനഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയമായി ഇവയെ യഥാസമയം പാര്‍ട്ടി ഉപയോഗപ്പെടുത്തും. - കാരാട്ട് പറഞ്ഞു.
ലീഗ് യുഡിഎഫ് വിട്ടുവന്നാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്പാര്‍ട്ടിയുടെ സ്വഭാവത്തിനും നയങ്ങള്‍ക്കും അനുസൃതമായി നില്ക്കുന്ന ഏത് കക്ഷികളുമായും കൈകോര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും ഒരു വിഭാഗത്തെ പിന്തള്ളാനാണ് ആന്റണി ശ്രമിയ്ക്കുന്നത്. കേരളസര്‍ക്കാരിനെ ജനങ്ങള്‍ ഉപേക്ഷിച്ചു എന്നതിന്റെ തെളിവാണ് എറണാകുളം ഉപതിരഞ്ഞെടുപ്പെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications