പുതിയ നേതാവിനെ കണ്ടെത്താന്‍ ഒരു മിനിറ്റുമതി: കരുണാകരന്‍
കൊല്ലം: ആന്റണി അധികാരം ഒഴിഞ്ഞാല്‍ പുതിയ നേതാവിനെ തീരുമാനിയ്ക്കാന്‍ ഒരു മിനിറ്റ് മാത്രം മതിയെന്ന് കരുണാകരന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച വൈകീട്ട് കൊല്ലത്ത് വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ കെ. പി. സി. സി. പ്രസിഡണ്ട് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ ചില വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നതിന്റെ പൊരുള്‍ തനിയ്ക്ക് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആന്റണിയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. മാത്രമല്ല കഴിഞ്ഞ കാലത്തെ ആന്റണി ഭരണത്തെ വിലയിരുത്താനാണ് ആന്റണിയും കൂട്ടരും എറണാകുളത്തെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.
ഐ വിഭാഗത്തിലെ രണ്ട് മന്ത്രിമാരെ പിന്‍വലിയ്ക്കാന്‍ തനിയ്ക്ക് ഒരു ഉദ്ദേശവുമില്ല. മന്ത്രിമാരെ മാറ്റുകയും മറ്റും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ പെടുന്നതാണ്. ഐ വിഭാഗത്തിലെ രണ്ട് മന്ത്രിമാരെ മാറ്റിയാല്‍ പരിഹരിയ്ക്കപ്പെടുന്നതല്ല ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ള പ്രശ്നങ്ങള്‍. കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications