കുഞ്ഞാലിക്കുട്ടി തങ്ങളുമായി ചര്‍ച്ച നടത്തി
പാണക്കാട്: വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട്ടെത്തി ശിഹാബ് തങ്ങളുമായി ചര്‍ച്ചനടത്തി. ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞാലിക്കുട്ടി തിരക്കിട്ട് ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മാറാട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിയ്ക്കാനാണ് കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ കണ്ടെതന്നറിയുന്നു. മാറാട് പ്രശ്നവും എറണാകുളത്തെ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയും ഇവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് മുസ്ലിംലീഗ് നേതൃയോഗം ചേരാനിരിക്കുന്നതിന് മുന്നോടിയായി നടന്ന ഈ ചര്‍ച്ചയ്ക്ക് അതീവപ്രാധാന്യമുണ്ടെന്ന് കരുതുന്നു. ഒരു പക്ഷെ മുസ്ലിംലീഗ് നേതൃയോഗം വെള്ളിയാഴ്ച ചേര്‍ന്നേയ്ക്കില്ലെന്നും അറിയുന്നു. ദില്ലിയില്‍ എഐസിസി വക്താവ് അഹമ്മദ്പട്ടേലുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ച് ഇ. അഹമ്മദ് വിശദീകരിക്കേണ്ടതായിരുന്നെങ്കിലും അസുഖം മൂലം അഹമ്മദ് ചര്‍ച്ചയ്ക്കെത്തിയില്ല.












Click it and Unblock the Notifications