Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ ഡി എഫ് മാറാട് പുനരധിവാസം നടത്തും

തിരുവനന്തപുരം: മാറാട്ട് മുസ്ലിംങ്ങളെ പുനരധിവസിപ്പിയ്ക്കുന്നത് ഇനിയും താമസിപ്പിച്ചാല്‍ നാട്ടുകാരുടെ സഹകരണത്തോടെ അത് ഇടതു ജനാധിപത്യ മുന്നണി ചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് പുനരധിവാസം നടത്തുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞത് എറണാകുളം ഉപ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് മാത്രമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് ഹിന്ദുക്കളും മുസ്ലിംങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ സംഘ പരിവാറിന്റെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി മാത്രമാണ്. സി ബി ഐ അന്വേഷണം നടത്തണമെന്ന ഹിന്ദു ഐക്യ വേദിയുടെ ആവശ്യം മുസ്ലിംങ്ങളെക്കൊണ്ട് സമ്മതിപ്പിയ്ക്കുകയാണ് ഈ ചര്‍ച്ചയുടെ അന്തിമ ലക്ഷ്യം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സി ബി ഐ മുന്നണിയ്ക്ക് എതിരാണ്. മത തീവ്രവാദികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന അവസ്ഥയായിരിയ്ക്കും ഈ അന്വേഷണത്തിനുണ്ടാകുക. ഇതുവരെ സര്‍ക്കാര്‍ മാറാട് പുനരധിവാസം നടപ്പാക്കാന്‍ ഒന്നും ചെയ്തിട്ടില്ല. മാറാട്ട് മേയ് രണ്ടിന് നടന്ന കൂട്ടക്കൊലയുമായി ഒരു ബന്ധവുമില്ലാത്ത അവിടത്തെ മുസ്ലിംങ്ങളെ അതിന്റെ പേരില്‍ പീഡിപ്പിയ്ക്കാന്‍ സംഘ പരിവാറിന് ഒരു അവകാശവുമില്ല.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധിക ഫീസ് ഈടാക്കാതിരിയ്ക്കാന്‍ ഉടനേ തന്നെ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും പാലൊളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+