സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് എല്‍ ഡി എഫ് നീക്കം
തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം വഹിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന വക്കം പുരുഷോത്തമനെതിരെ വിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിയ്ക്കുന്നു.
ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച എ കെ ജി ഭവനില്‍ ചേര്‍ന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. മുന്നണിയിലെ ഒരു ഘടക കക്ഷിയ്ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. മുന്നണി യോഗത്തിന് ശേഷം എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മാറാട് ഒക്ടോബര്‍ രണ്ടിന് പുനരധിവാസം നടത്തും എന്ന് പറഞ്ഞുകൊണ്ടിരുന്നത് എറണാകുളം ഉപ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കൊണ്ട് മാത്രമാണെന്ന് ഇപ്പോള്‍ വ്യക്തമായി. സ്വാശ്രയ മെഡിയ്ക്കല്‍ കോളെജ് പ്രശ്നത്തിലും ആന്റണി സര്‍ക്കാര്‍ കോളെജ് ഉടമകളെ സഹായിയ്ക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. ഇതിനെതിരെ ഇടതു മുന്നണിയ്ക്ക് നോക്കിയിരിയ്ക്കാനാവില്ല. പാലൊളി പറഞ്ഞു.












Click it and Unblock the Notifications