മുരളിയെ ദില്ലിയ്ക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃത്ത്വം കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരനെ ദില്ലിയിലേയ്ക്ക് വിളിപ്പിച്ചു.
നേരത്തേ മുഖ്യമന്ത്രി എ. കെ. ആന്റണിയെ ദില്ലിയിലേയ്ക്ക് വിളിപ്പിച്ചപ്പോള്‍ തന്നെ മുരളിയോടും ദില്ലിയില്‍ ചെല്ലാന്‍ ഹൈകമാണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഔദ്യോഗികമായി വിളിയ്ക്കുകയാണെങ്കില്‍ മാത്രമേ താന്‍ ദില്ലിയിലേയ്ക്ക് ഇപ്പോള്‍ വരുന്നുള്ളു എന്ന് മുരളി നേതൃത്ത്വത്തെ അറിയിച്ചിരുന്നതായി പറയുന്നു.
ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച രാത്രിയാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.ജ-നറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുരളീധരനോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് എത്താമെന്നാണ് മുരളി മറുപടി പറഞ്ഞത്.
ഹൈക്കമാന്‍ഡിന്റെ നിലപാടുകള്‍ മാറാതെ ചര്‍ച്ചകൊണ്ട് ഫലമില്ലെന്ന വിശ്വാസത്തില്‍ തന്നെയാണ് ഐ ഗ്രൂപ്പും മുരളീധരനും.












Click it and Unblock the Notifications