മൂന്ന് റിപ്പോര്‍ട്ടുകള്‍ പഠിയ്ക്കും: പട്ടേല്‍
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് മൂന്ന് റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷമേ പരിഹാരനടപടിയുണ്ടാകൂ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി അഹമ്മദ് പട്ടേല്‍.
വീരപ്പമൊയ്ലിയുടെ റിപ്പോര്‍ട്ട്, ജി.കെ. വാസന്റെ റിപ്പോര്‍ട്ട്, എല്‍.പി. സാഹികമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്നിവ പഠിച്ച ശേഷമേ നടപടിയുണ്ടാകൂ. മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദുമായി നടന്നത് സൗഹൃദചര്‍ച്ചമാത്രമായിരുന്നു. - അഹമ്മദ് പട്ടേല്‍ പറഞ്ഞു.
എറണാകുളം തിരഞ്ഞെടുപ്പിന് മുന്‍പുള്ള വിഷയവും തിരഞ്ഞെടുപ്പിന് ശേഷമുള്ള അന്തരീക്ഷവും പഠിയ്ക്കും. ആന്റണിയുടെ ന്യൂനപക്ഷവിരുദ്ധപ്രസ്താവന സംബന്ധിച്ച മുസ്ലിംലീഗിന്റെ പരാതിയും പഠിയ്ക്കും. ആന്റണി സര്‍ക്കാരിലോ പാര്‍ട്ടിയ്ക്കുള്ളിലോ പ്രതിസന്ധിയില്ല. അഹമ്മദ് പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications