കനത്തഫീസ്; മെഡി. സീറ്റ് ഉപേക്ഷിച്ചു
കോട്ടയം: പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടുകയും മെഡിക്കല്‍ എന്‍ട്രന്‍സില്‍ 788ാം റാങ്കുകാരനുമായ വിദ്യാര്‍ത്ഥി കോളെജധികൃതര്‍ മെറിറ്റ് സീറ്റിന് 2.10 ലക്ഷം രൂപ ചോദിച്ചത് മൂലം മെഡിക്കല്‍ സീറ്റ് ഉപേക്ഷിച്ചു.
പുഷ്പഗിരി മെഡിക്കല്‍ കോളെജ് അധികൃതരാണ് മെറിറ്റ് സീറ്റിന് 2.10 ലക്ഷം രൂപ ഫീസായി വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടത്. കോട്ടയത്ത് വില്പനനികുതി വിഭാഗത്തില്‍ രണ്ടാം സര്‍ക്കിള്‍ ഓഫീസറായ നീലകണ്ഠക്കുറുപ്പിന്റെ മകനാണ് ഇത്രയും കനത്ത തുക നല്കി മെഡിക്കല്‍ സീറ്റ് വാങ്ങേണ്ടെന്ന് തീരുമാനിച്ചത്.
ഈ വിദ്യാര്‍ത്ഥിയ്ക്ക് പ്ലസ് ടുവിന് ബയോളജിയില്‍ 100 മാര്‍ക്കും ഫിസിക്സില്‍ 99 മാര്‍ക്കും കെമിസ്ട്രിയില്‍ 95 മാര്‍ക്കും ലഭിച്ചിരുന്നു. അടുത്ത വര്‍ഷം എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി താന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പഠിയ്ക്കുമെന്നും ഈ വിദ്യാര്‍ത്ഥി വാര്‍ത്താലേഖകരോട് പറഞ്ഞു.
മെറിറ്റ് സീറ്റില്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥിയോട് കോളെജ്, ഹോസ്റല്‍ ഫീസ് ഇനത്തിലാണ് 2.10 ലക്ഷം രൂപ നല്കാന്‍ കോളെജ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്രയും ഉയര്‍ന്ന തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ കോളെജ് അധികൃതര്‍ ബാങ്ക് വായ്പ ശരിപ്പെടുത്താമെന്ന് പറഞ്ഞു. എന്നാല്‍ ഇത്രയും തുക നല്കി തന്റെ മകന് സീറ്റ് വേണ്ടെന്ന് പറഞ്ഞ് നീലകണ്ഠക്കുറുപ്പ് മകനോടൊപ്പം മടങ്ങിപ്പോവുകയായിരുന്നു.












Click it and Unblock the Notifications