കേന്ദ്രം സാമ്പത്തികസംവരണത്തിന്
ദില്ലി: മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഉറപ്പ് വരുത്താന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രനീക്കം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനസര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ രൂപരേഖ തയ്യാറാക്കും. ഇതിനായി സുപ്രീംകോടതി ജഡ്ജി ചെയര്‍മാനായി അഞ്ചംഗസമിതി രൂപവല്ക്കരിയ്ക്കും. മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ലഭിയ്ക്കാന്‍ ഭരണഘടനയിലെ 15(4), 16(4) എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്യുക. മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് ഇപ്പോള്‍ സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഇത് മറികടക്കാന്‍ ഭരണഘടനയുടെ 16(4) വകുപ്പിന് ഒരു ഉപവകുപ്പ് കൂടി ഉള്‍പ്പെടുത്തും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കവിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ആകെ എത്ര ശതമാനം സംവരണം ആകാമെന്ന് അതത് സംസ്ഥാനസര്‍ക്കാരുകളാണ് തീരുമാനിയ്ക്കേണ്ടത്.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കും പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയുടെ 15(4) വകുപ്പ്. ഇത് ഭേദഗതി ചെയ്ത് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും എന്ന് കൂടി ചേര്‍ക്കുമെന്ന് കേന്ദ്രമന്ത്രിസുഷമാ സ്വരാജ് അറിയിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications