ഫണീഷിനും ഇന്‍ഫോസിസിനും എതിരെ വീണ്ടും ലൈംഗിക പീഡന കേസ്
ബാംഗ്ലൂര്‍: ഇന്‍ഫോസിസും മുന്‍ ഡയറക്ടര്‍മാരില്‍ ഒരാളായ ഫണീഷ്മൂര്ത്തിയും വീണ്ടും ലൈംഗികാപവാദക്കുരുക്കില്‍. ഫണീഷ് മൂര്‍ത്തിയ്ക്കെതിരെ റേക്ക മാക്സിമോവിച്ച് എന്ന റഷ്യക്കാരി നല്കിയ ലൈംഗികാപവാദക്കേസില്‍ നഷ്ടപരിഹാരം നല്കി ഇന്‍ഫോസിസ് തലയൂരിയിട്ട് അധികനാളായില്ല, അതിന് മുമ്പേ വീണ്ടുമൊരു വിവാദം കൂടി തലപൊക്കുന്നു.
ഇന്‍ഫോസിസിന്റെ യുഎസ് ഓഫീസില്‍ മുമ്പ് ജോലിചെയ്തിരുന്ന ഒരു വനിതാ ജീവനക്കാരിയാണ് ഫണീഷ് മൂര്‍ത്തിയ്ക്കും ഇന്‍ഫോസിസിനും എതിരെ വീണ്ടും ലൈംഗികപീഢനം ആരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജെന്നിഫര്‍ ഗ്രിഫിത്ത് എന്ന പേരുളള സ്ത്രീ കാലിഫോര്‍ണിയയിലെ ഉന്നതകോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരിക്കുമ്പോള്‍ ഫണീഷ് മൂര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഗ്രിഫിത്ത് കേസ് നല്‍കിയിരിക്കുന്നതെന്ന് ഒരു വാര്‍ത്താക്കുറിപ്പില്‍ ഇന്‍ഫോസിസ് പറയുന്നു. ഈ കേസ് ഇന്‍ഫോസിസ് പഠിച്ചുവരികയാണെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിയ്ക്കുന്നു.
എന്നാല്‍ ഈ പരാതി കമ്പനിയുടെ സാമ്പത്തികനിലയെയോ പ്രവര്‍ത്തനത്തെയോ യാതൊരുവിധത്തിലും ബാധിയ്ക്കില്ലെന്നാണ് ഇപ്പോഴത്തെ നിലയില്‍ കമ്പനി വിശ്വസിയ്ക്കുന്നതെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.
എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് ഫണീഷ് മൂര്‍ത്തി പറഞ്ഞതായി ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സ് ചെയര്മാന് സുനില്‍ വാധ്വാനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സിന് മുഖ്യനിക്ഷേപമുള്ള ക്വിന്റന്റ് സര്‍വീസസ് എന്ന കമ്പനിയില്‍ സിഇഒ ആയി ജോലി ചെയ്യുകയാണ് ഫണീഷ് മൂര്‍ത്തി ഇപ്പോള്‍.
വാര്‍ത്തയെ മുതലെടുത്ത് നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന് തെളിവാണ് ഈ കേസെന്നും ഫണീഷ് മൂര്‍ത്തി പറഞ്ഞതായി ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പുറത്തിറക്കിയ പ്രസ്തവനയില്‍ പറയുന്നു.
റഷ്യക്കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി റേക്ക മാക്സിമോവിച്ച് നല്കിയ ലൈംഗികാപവാദക്കേസ് കോടതിയ്ക്ക് പുറത്ത് കഴിഞ്ഞ 2003 ഏപ്രിലിലാണ് ഒത്തുതീര്‍ത്തത്. ഇതിന് റേക്ക മാക്സിമോവിച്ചിന് 14.40 കോടി രൂപയാണ് ഇന്‍ഫോസിസ് നല്‍കിയത്. റേക്ക മാക്സിമോവിച്ച് ലൈംകിഗാപവാദക്കേസ് ഉയര്‍ത്തിയ ഉടനെ ഫണീഷ് മൂര്‍ത്തി ഇന്‍ഫോസിസില്‍ നിന്ന് രാജിവച്ചിരുന്നു. അധികം വൈകാതെ ജെന്നിഫര്‍ ഗ്രിഫിത്തും ഇന്‍ഫോസിസ് വിട്ടിരുന്നതായും ഐ ഗേറ്റ് ഗ്ലോബല്‍ സൊലൂഷന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications