ഫാക്സ് വിവാദം: ആന്റണിയ്ക്കെതിരെ കേസ്
തിരുവനന്തപുരം: വിവാദ ഫാക്സ് കേസില്‍ കോടതി നിര്‍ദേശപ്രകാരം മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ജൂലായ് 21നാണ് കേസിന് ആസ്പദമായ സംഭവം. നിയമസഭയില്‍ ധനവിനിയോഗബില്ല് അവതരണവുമായി ബന്ധപ്പെട്ട് അന്ന് അഞ്ച് എംഎല്‍എമാരെ പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി അഹമ്മദ് പട്ടേല്‍ ദില്ലിയില്‍ നിന്ന് അയച്ചതായി പറയപ്പെടുന്ന ഫാക്സ് വ്യാജമാണെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കോടതിയില്‍ അന്യായം നല്കിയത്.
ഈ അന്യായപ്രകാരം മുഖ്യമന്ത്രി ആന്റണിയ്ക്കെതിരെ കേസെടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications