Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ക്രിസ്ത്യന്‍ പള്ളികളിലും വിദ്യാരംഭം

തിരുവനന്തപുരം: മുസ്ലിം ക്രിസ്ത്യന്‍ പള്ളികളിലും ഇക്കുറി വിദ്യാരംഭം നടന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ വിദ്യാരംഭം നടക്കുന്നത്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദില്‍ ഇത് ആദ്യമല്ല ഈ ചടങ്ങ് നടക്കുന്നത്.

വിജയ ദശമി നാളില്‍ ഹിന്ദുക്കള്‍ മാത്രം ആഘോഷിയ്ക്കുന്ന ചടങ്ങാണ് ഇത്തവണ പള്ളിയുടെ ആഭിമുഖ്യത്തിലും നടന്നത്. മലങ്കര ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കതീഡ്രലിലാണ് വിദ്യാരംഭ ചടങ്ങ് നടന്നത്. 30 കുട്ടികളാണ് ഇവിടെ വിദ്യാരംഭത്തിന് എത്തിയത്.

ഹിന്ദുക്കള്‍ ഹരിശ്രീ ഗണപതായേ നമ: എന്ന് തട്ടത്തില്‍ നിരത്തിയ അരിയിലാണ് എഴുതുന്നത്. ഇതിന് പകരം തട്ടത്തില്‍ നിരത്തിയ അരിയില്‍ ദൈവത്തിന് സ്തുതി എന്ന് എഴുതിയായിരുന്നു പള്ളിയിലെ വിദ്യാരംഭ ചടങ്ങ്.

പള്ളി അങ്കണത്തില്‍ തീര്‍ത്ത ഒരു സ്റേജിലായിരുന്നു ചടങ്ങ്. സ്റേജിന് പിന്നില്‍ ക്രിസ്തുവിന്റെ ചിത്രവുമുണ്ടായിരുന്നു. രണ്ട് വലിയ നിലവിളക്കുകളും മെഴുക് തിരികളും നിവര്‍ത്തി വച്ച ബൈബിളും കുരിശുരൂപവും വേദിയ്ക്ക് മിഴിവ് കൂട്ടി.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടായിരുന്നു ചടങ്ങിന്റെ തുടക്കം. പള്ളിയുടെയും ഇടവകയുടേയും പൂര്‍ണ്ണ പിന്തുണയോടെയാണ് ചടങ്ങ് നടത്തിയതെന്ന് പള്ളി വികാരി ഫാ. ഗീവര്‍ഗ്ഗീസ് ഈരകത്ത് പറഞ്ഞു. ക്രിസ്തുമത വിശ്വാസങ്ങള്‍ക്ക് ഒരു കോട്ടവും തട്ടാതെയാണ് ഈ ചടങ്ങ് നടത്തുന്നത്.

ഭാരതീയ മൂല്യങ്ങള്‍ സ്വാംശീകരിയ്ക്കുക എന്നത് എന്നും ഇന്ത്യയിലെ പള്ളികള്‍ ചെയ്തിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒരു നീക്കം മാത്രമാണിതെന്ന് ഐ എ എസ് ഉദ്വോഗസ്ഥനായ ജിജി തോംസന്‍ പറഞ്ഞു.

മുസ്ലിം പള്ളിയിലും വിദ്യാരംഭം

കൊടുങ്ങല്ലൂരില്‍ മുസ്ലിം പള്ളിയിലും വിദ്യാരംഭം നടന്നു. പഴക്കം ഏറെചെന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിലാണ് ഹിന്ദു - മുസ്ലിം കുട്ടികള്‍ വിദ്യാരംഭം നടത്തിയത്. ഏഴാം ശതകത്തില്‍ പണിഞ്ഞതാണ് ഈ പള്ളി എന്നാണ് വിശ്വസിയ്ക്കുന്നത്.

പള്ളിയിലെ കത്തീബ് അബ്ദുള്‍ ജലീലാണ് കുട്ടികളെ കൊണ്ട് സ്ലേറ്റില്‍ അലീഫ് എന്ന് എഴുതി എഴുത്തിനിരുത്തിയത്.

അറിവിന് ഇസ്ലാം വളരെ പ്രാധാന്യമാണ് നല്‍കുന്നത്. മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ തന്നെ ഇത് വെളിപ്പെടുത്തുന്നുണ്ട്. ഖുറാനിലും ഇത് പറയുന്നു. ഇരട്ടകളായ കുട്ടികളും ഇവിടെ എഴുത്തിനിരിയ്ക്കാനെത്തിയിരുന്നു. ഇരട്ടകളുടെ അച്ഛന്‍ സുനില്‍ ദത്ത് പറയുന്നു, - പുതിയ തലമുറ സാമുദായിക വിദ്വേഷം ഇല്ലാതെ വളരണം. അതുകൊണ്ടാണ് മുസ്ലിം പള്ളി തന്റെ കുട്ടികള്‍ക്ക് എഴുത്തിനിരിയ്ക്കാനായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷവും പള്ളിയില്‍ എഴുത്തിനിരുത്ത് നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+