ജോബ് മാസ്റര്‍ അന്തരിച്ചു
കൊച്ചി: സംഗീത സംവിധായകന്‍ ജോബ് മാസ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലമായിരുന്നു അന്ത്യം.
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം....തുടങ്ങി ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതസംവിധായകനാണ് ജോബ് മാസ്റര്‍. പക്ഷെ നിര്‍ഭാഗ്യം അദ്ദേഹത്തിന്റെ ജീവിതത്തെ വേട്ടയാടിക്കൊണ്ടിരുന്നു. യേശുദാസ് എന്ന ഗായകന്റെ ശബ്ദമാധുര്യവും ആലാപനവൈദഗ്ധ്യവും മലയാളികള്‍ ജോബ് മാസ്ററുടെ ഗാനങ്ങളിലൂടെ അനുഭവിച്ചു. എങ്കിലും ജോബ് മാസ്റര്‍ക്ക് സിനിമയില്‍ കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. അതില്‍ അദ്ദേഹം നിരാശനായിരുന്നു.
സംസ്കാരം ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച വൈകീട്ട് കൊച്ചിയില്‍ നടക്കും.












Click it and Unblock the Notifications